Pathanamthitta
മാതാവിനെ വീട്ടില്‍ നിന്നിറക്കിവിത് ചോദ്യം ചെയ്ത അയല്‍വാസികള്‍ക്ക് മര്‍ദ്ദനം; യുവാവും സുഹൃത്തും അറസ്റ്റില്‍
മുരളീധരന്‍ നായരുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ നിധിന്‍, മനുവിനെയും ഭാര്യയെയും മര്‍ദ്ദിക്കുകയായിരുന്നു.

പത്തനംതിട്ട | മാതാവിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടlത് ചോദ്യം ചെയ്തതിനെ അയല്‍വാസിയെയും ഭാര്യയെയും മര്‍ദ്ദിച്ചതിന് രണ്ടുപേരെ റാന്നി പോലിസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരി മല പുറത്തൂട്ട് വലിയവീട്ടില്‍ പി വി നിധിന്‍ (35), അരുണ്‍ ഭവനില്‍ മുരളീധരന്‍ നായര്‍(62) എന്നിവരാണ് അറസ്റ്റിലായത്.
പുതുശ്ശേരിമല അറക്കല്‍ പുറത്തൂട്ട് വീട്ടില്‍ മനുവിനെയും ഭാര്യ സഞ്ജനയെയുമാണ് മര്‍ദ്ദനത്തിനിരയായത്. മൂവരും അയല്‍വാസികളാണ്. നിധിന്‍ മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കുന്നത് പതിവാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വഴക്കുണ്ടാക്കുകയും ഇയാളുടെ അമ്മയെ ഇറക്കിവിടുകയും ചെയ്തു. ഇതിനെ മനു ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ മുരളീധരന്‍ നായരുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ നിധിന്‍, മനുവിനെയും ഭാര്യയെയും മര്‍ദ്ദിക്കുകയായിരുന്നു.