Eranakulam
കോലഞ്ചേരിയിൽ വീട്ടിൽ കയറി നാല് പേരെ വെട്ടിപ്പരുക്കേൽപ്പിച്ച് അയൽവാസി
ഉറക്കെ ഹോണടിച്ചത് ചോദിച്ചതിനെ തുടർന്നാണ് അയൽവാസി ആക്രമിച്ചത്.

എറണാകുളം | കോലഞ്ചേരി കടയിരുപ്പില്‍ വീട്ടിൽ കയറി യുവാവിൻ്റെ പരാക്രമം. നാല് പേർക്ക് വെട്ടേറ്റു. അയല്‍വാസിയായ യുവാവ് ആണ് അക്രമി.
എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകൻ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാലിയുടെ തലക്കേറ്റ പരുക്ക് ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പുത്തൻകുരിശ് പോലീസ് അയല്‍വാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ കസ്റ്റഡിയിലെടുത്തു. വീടിന് മുന്നിൽ വെച്ച് ഉറക്കെ ഹോണടിച്ചത് ചോദിച്ചതിനെ തുടർന്നാണ് അയൽവാസി ആക്രമിച്ചത്. അനൂപിനെതിരെ മുമ്പും പരാതി ഉയർന്നിരുന്നു.
---- facebook comment plugin here -----