Connect with us

Pathanamthitta

സണ്‍ഡേ സ്‌കൂളിലെത്തിയ പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം: അയല്‍വാസി അറസ്റ്റില്‍

25ന് രാവിലെ പള്ളി കോമ്പൗണ്ടില്‍ വച്ചായിരുന്നു അയല്‍വാസിയായ ഷിബു കുട്ടിക്കുനേരെ അതിക്രമം നടത്തിയത്.

Published

|

Last Updated

പത്തനംതിട്ട | സണ്‍ഡേ സ്‌കൂളിലെത്തിയ 12 കാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍.മുണ്ടുകോട്ടക്കല്‍ വല്യയന്തി കൃപാഭവനം വീട്ടില്‍ ഷിബു(48) വാണ് അറസ്റ്റിലായത്.

25ന് രാവിലെ പള്ളി കോമ്പൗണ്ടില്‍ വച്ചായിരുന്നു അയല്‍വാസിയായ ഷിബു കുട്ടിക്കുനേരെ അതിക്രമം നടത്തിയത്.കുട്ടിയും കൂട്ടുകാരിയും ഒന്നിച്ച് വല്യയന്തിയിലെ പള്ളിയില്‍ ആരാധനയ്ക്കും സണ്‍ഡേ സ്‌കൂളിലും പങ്കെടുത്തതിനു ശേഷം വീട്ടില്‍ പോകാന്‍ ഗേറ്റിന് അടുത്തേക്ക് നടന്നപ്പോള്‍  മയിലിനെ കാണിക്കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച പ്രതി, പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

കൂട്ടുകാരിയുടെ അമ്മയോട്  കുട്ടി കാര്യം പറഞ്ഞു.തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ വിവരം അറിയിക്കുകയായിരുന്നു.പിന്നീട് വീട്ടുകാരാണ്  പോലീസില്‍ അറിയിച്ചത്.തുടര്‍ന്ന് ശിശുക്ഷേമ സമിതിക്കു റിപ്പോര്‍ട്ട് നല്‍കുകയും, കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയും  ചെയ്തു.

മൈലപ്ര പള്ളിപ്പടിയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ ഐ വി ആഷ, എ എസ് ഐ ബീനാ ജി നായര്‍, സി പി ഓമാരായ ലേഖ, ആര്യ, അനന്ദു എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Latest