Kozhikode
നാഷനല്‍ സാഹിത്യോത്സവ് ; ജാമിഅ മദീനത്തുതുന്നൂറിന് വിജയത്തിളക്കം
. വിവിധ ക്യാമ്പസുകളില്‍ നിന്നായി മത്സരിച്ച മദീനത്തുന്നൂറിലെ പ്രതിഭകളില്‍ 9 പേര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 27 പേര്‍ രണ്ടാം സ്ഥാനവും 15 വിദ്യാര്‍ഥികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
പൂനൂര്‍ | കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എസ് എസ് എഫ് നാഷനല്‍ സാഹിത്യോത്സവില്‍ ജാമിഅ മദീനത്തുന്നൂറിന് ഉന്നത വിജയം. വിവിധ ക്യാമ്പസുകളില്‍ നിന്നായി മത്സരിച്ച മദീനത്തുന്നൂറിലെ പ്രതിഭകളില്‍ 9 പേര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 27 പേര്‍ രണ്ടാം സ്ഥാനവും 15 വിദ്യാര്‍ഥികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇമാം റബ്ബാനി, കാന്തപുരം , ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ, സിദ്‌റ സയില്‍ അക്കാദമി പുനെ , മഹാരാഷ്ട്ര, തെരിയ ഇനിസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ആന്ധ്രാ പ്രദേശ്, തൈ്വബ ഇന്‍ഡോര്‍, മധ്യപ്രദേശ്, തൈ്വബ ഗാര്‍ഡന്‍ വെസ്റ്റ് ബംഗാള്‍, മര്‍ക്കിന്‍സ് ബെംഗളൂരു, സയ്യിദ് ഹമീദ കോളജ്, സയ്യിദ് ഹമീദ അറബിക് കോളജ് കീളക്കര എന്നീ ജാമിഅ മദീനത്തുന്നൂര്‍ ക്യാമ്പസുകളിലെ വിദ്യാര്‍ഥികളാണ് വിജയം കൊയ്തത്. ഇതില്‍ 21 മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ സിദ്‌റ അക്കാദമി പ്രത്യേക ശ്രദ്ധ നേടി.
ജനറല്‍ പോസ്റ്റര്‍ മേക്കിംഗില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച സാലിം നൂറാനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മധ്യ പ്രദേശിന്റെ ഫൈസുല്‍ അമീന്‍ നൂറാനി ജനറല്‍ എസ്സേ റൈറ്റിംഗ് ഇംഗ്ലീഷിലും ക്യാമ്പസ് പി പി ടി പ്രസന്റേഷനിലും രണ്ടാം സ്ഥാനവും ക്യാമ്പസ് പോയം മേക്കിംഗ് ഇംഗ്ലീഷില്‍ മൂന്നാം സ്ഥാനവും നേടി. വെസ്റ്റ് ബംഗാള്‍ തൈ്വബ ഗാര്‍ഡനിലെ നിജാസ് നൂറാനി ജനറല്‍ ട്രാന്‍സിലേഷനില്‍ (ഇംഗ്ലീഷ് – ഉര്‍ദു ) ഒന്നാം സ്ഥാനത്തെത്തി. ജനറല്‍ എലോക്കേഷന്‍ ഹിന്ദിയില്‍ തൈ്വബ ഗാര്‍ഡന്റെ തന്നെ നസ്വീഹ് രണ്ടാം സ്ഥാനം നേടി. ജനറല്‍ പോസ്റ്റര്‍ മേക്കിംഗില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച സയ്യിദ് ഹമീദ അറബിക് കോളജിലെ നജ്മുദ്ദീന്‍ നൂറാനി മൂന്നാം സ്ഥാനവും നേടി.
സീനിയര്‍ എലോക്കേഷന്‍ ഇംഗ്ലീഷില്‍ മുഹമ്മദ് മുഹ്‌സിനും ജൂനിയര്‍ ഇംഗ്ലീഷ് ഹാന്‍ഡ് റൈറ്റിംഗില്‍ അല്‍സൂദ് ടി എസും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇരുവരും കാന്തപുരം ഇമാം റബ്ബാനി കോളജ് വിദ്യാര്‍ഥികളാണ്. ദാറുല്‍ ഹിദായ ഇങ്ങാപ്പുഴയിലെ മുഹമ്മദ് ജാസില്‍ ക്യാമ്പസ് അബ്‌സ്ട്രാക്ട് റൈറ്റിംഗിലും ക്യാമ്പസ് ഫീച്ചര്‍ റൈറ്റിംഗിലും രണ്ടാം സ്ഥാനം കരഗതമാക്കി.
പുനെ സിദ്‌റ സയില്‍ അക്കാദമിയില്‍ നിന്ന് മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് മത്സരിച്ച മുഹമ്മദ് ജാഫര്‍ എന്‍ എം (സീനിയര്‍ പോയം റെസിറ്റേഷന്‍ ഇംഗ്ലീഷ് -രണ്ടാം സ്ഥാനം , സീനിയര്‍ സ്റ്റോറി മേക്കിംഗ് ഇംഗ്ലീഷ് -രണ്ടാം സ്ഥാനം, സീനിയര്‍ സലാമെ റാസ – മൂന്നാം സ്ഥാനം), മുഫീദ് അബ്ദുല്‍ ഹമീദ് ( ക്യാമ്പസ് ബോയ്‌സ് ബി ഡിബേറ്റ് -ഒന്നാം സ്ഥാനം, ക്യാമ്പസ് ബോയ്‌സ് ജനറല്‍ സ്‌പോട്ട് മാഗസിന്‍ -രണ്ടാം സ്ഥാനം, ക്യാമ്പസ് ബോയ്‌സ് ബി ഹംദ് ഉറുദു -മൂന്നാം സ്ഥാനം), മുഹമ്മദ് ശിബിലി (സ്‌പോട്ട് മാഗസിന്‍ – രണ്ടാം സ്ഥാനം), മുഹമ്മദ് ആശിഖ് റഫീഖ് (ക്യാമ്പസ് ബോയ്‌സ് എ. എ ഐ ക്യാമ്പസ് പ്രോംപ്റ്റിംഗ് – രണ്ടാം സ്ഥാനം, ക്യാമ്പസ് ബോയ്‌സ് ജനറല്‍ സ്‌പോട്ട് മാഗസിന്‍ – രണ്ടാം സ്ഥാനം ), മുഹമ്മദ് യൂസുഫ് സഫ്വാന്‍ (സീനിയര്‍ അറബിക് കാലിഗ്രഫി – ഒന്നാം സ്ഥാനം), മുനീര്‍ അബ്ദുല്‍ ഹമീദ് (ക്യാമ്പസ് ബോയ്‌സ് ബി ലിറ്റററി ക്രിട്ടിസിസം – രണ്ടാം സ്ഥാനം , ക്യാമ്പസ് ബോയ്‌സ് ജനറല്‍ സ്‌പോട്ട് മാഗസിന്‍ – രണ്ടാം സ്ഥാനം, ക്യാമ്പസ് ബോയ്‌സ് ബി ഫീച്ചര്‍ റൈറ്റിംഗ് – മൂന്നാം സ്ഥാനം), മുഹമ്മദ് അലി (ജനറല്‍ ക്വിസ് – മൂന്നാം സ്ഥാനം), മുഹമ്മദ് അസ്ഹറുദ്ദീന്‍ (സീനിയര്‍ സലാമേ റസാ – മൂന്നാം സ്ഥാനം), മൂസ അബ്ദുല്‍ ബാസിത്ത് ( ക്യാമ്പസ് ബോയ്‌സ് ജനറല്‍ സ്‌പോട്ട് മാഗസിന്‍ – രണ്ടാം സ്ഥാനം, ക്യാമ്പസ് ബോയ്‌സ് എ ഡിജിറ്റല്‍ ഡിസൈനിംഗ് – മൂന്നാം സ്ഥാനം), മുഹമ്മദ് ഹാഷിര്‍ (സീനിയര്‍ ക്വിസ് – രണ്ടാം സ്ഥാനം), മുഹമ്മദ് റമീസ് (ജനറല്‍ അറബിക് എസ്സേ – രണ്ടാം സ്ഥാനം), മുഹമ്മദ് ഗൗസ് ശെയ്ഖ് (ജൂനിയര്‍ ഉറുദു പോയം റെഡിറ്റേഷന്‍ – മൂന്നാം സ്ഥാനം) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
തെരിയ ജനിസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ മിദ്‌ലാജ് നൂറാനി (ജനറല്‍ പോയം റൈറ്റിംഗ് ഇംഗ്ലീഷ് -രണ്ടാം സ്ഥാനം), സയ്യിദ് ശഹാമിയ ( ജൂനിയര്‍ ഉറുദു സ്റ്റോറി ടെല്ലിംഗ് – രണ്ടാം സ്ഥാനം), കാസിം ഹുസൈന്‍ (ജൂനിയ ഹിന്ദി റീഡിംഗ് – മൂന്നാം സ്ഥാനം), മിദ്‌ലാജ് നൂറാനി (ജനറല്‍ പോയം റൈറ്റിംഗ് ഇംഗ്ലീഷ് – രണ്ടാം സ്ഥാനം) എന്നിവരും ആന്ധ്രാപ്രദേശ് വെസ്റ്റിന് വേണ്ടി ഉന്നത വിജയം കൈവരിച്ചു.
മധ്യപ്രദേശിന്റെ തൈ്വബ ഇന്‍ഡോറിലെ പ്രതിഭകളായ തന്‍വീര്‍ റാസ (ജൂനിയര്‍ ഉറുദു റീഡിംഗ് – രണ്ടാം സ്ഥാനം, ജൂനിയര്‍ എലോക്കേഷന്‍ ഉറുദു – മൂന്നാം സ്ഥാനം), മുസ്തഫ റാസ (ജൂനിയര്‍ മാത്തമാറ്റിക്കല്‍ ഗെയിം – രണ്ടാം സ്ഥാനം), അര്‍മാന്‍ മന്‍സൂരി ( ജൂനിയര്‍ ഹിന്ദി പോയം റെഡിറ്റേഷന്‍ – രണ്ടാം സ്ഥാനം), മോയിന്‍ പട്ടേല്‍ (സീനിയര്‍ ഉറുദു പോയം റെസിറ്റേഷന്‍ – രണ്ടാം സ്ഥാനം, സീനിയര്‍ എലോക്കേഷന്‍ ഉറുദു – രണ്ടാം സ്ഥാനം), സിക്കന്തര്‍ അലി ( സീനിയര്‍ ഹിന്ദി എസ്സേ റൈറ്റിംഗ് – രണ്ടാം സ്ഥാനം), തന്‍വീര്‍ അഹ്മദ് (സീനിയര്‍ ഹിന്ദി സ്റ്റോറി മേക്കിംഗ് – മൂന്നാം സ്ഥാനം), മുഹിബ് ശൈഖ് ( സീനിയര്‍ ഇംഗ്ലീഷ് സ്റ്റോറി മേക്കിംഗ് – മൂന്നാം സ്ഥാനം), മുഹിബ് റാസ ( ക്യാമ്പസ് ബോയ്‌സ് ഉറുദു എസ്സേ റൈറ്റിംഗ് – രണ്ടാം സ്ഥാനം), ഹശ്മത്ത് റാസ ( ക്യാമ്പസ് ബോയ്‌സ് ഹിന്ദി എസ്സേ റൈറ്റിംഗ് – മൂന്നാം സ്ഥാനം), അതാഉല്‍ മുസ്തഫ ( ക്യാമ്പസ് ബോയ്‌സ് ഉറുദു സ്ലോഗന്‍ റൈറ്റിംഗ് – രണ്ടാം സ്ഥാനം), സീഷാന്‍ വാരിസ് ( ക്യാമ്പസ് ബോയ്‌സ് ഹംദ് ഉറുദു – ഒന്നാം സ്ഥാനം) അഹ്മദ് റാസ (ക്യാമ്പസ് ബോയ്‌സ് ഹംദ് ഉറുദു – ഒന്നാം സ്ഥാനം), സിക്കന്തര്‍ അലി ( ക്യാമ്പസ് ബോയ്‌സ് ഉറുദു – ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ – രണ്ടാം സ്ഥാനം) എന്നിവരും തിളങ്ങി. മര്‍ക്കിന്‍സ് ബെംഗളൂരുവില്‍ നിന്ന് കര്‍ണാടക്ക് വേണ്ടി മത്സരിച്ച ഉനൈസ് സീനിയര്‍ ബുര്‍ദയില്‍ ഒന്നാം സ്ഥാനവും നശീദയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ കം ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അഭിനന്ദിച്ചു.



