Kerala
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.

ന്യൂഡല്‍ഹി | ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ജേതാക്കള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.
മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം 12ത്ത് ഫെയിലിന്റെ സംവിധായകന്‍ വിധു വിനോദ് ചോപ്ര ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസി (12ത്ത് ഫെയില്‍)ക്കും സമ്മാനിച്ചു. മികച്ച നടിക്കുള്ള അവാര്‍ഡ് റാണി മുഖര്‍ജി സ്വീകരിച്ചു.
മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും (പൂക്കാലം) സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കും (ഉള്ളൊഴുക്ക്) സമ്മാനിച്ചു. ‘നേക്കല്‍’ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമര്‍ശ പുരസ്‌കാരം എം കെ രാമദാസ് ഏറ്റുവാങ്ങി.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം മോഹന്‍ദാസ് (2018) സ്വീകരിച്ചു. മിഥുന്‍ മുരളി (എഡിറ്റിംഗ്), ക്രിസ്റ്റോ ടോമി (മികച്ച മലയാള ചിത്രം-ഉള്ളൊഴുക്ക്) എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.