National
കനത്ത മഴ; കൊല്‍ക്കത്തിയില്‍ ഷോക്കേറ്റ് അഞ്ച് മരണം
മഴയില്‍ മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ കനത്ത മഴ ദുരിതം വിതക്കുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍ നിന്നാണ് മഴയില്‍ ഇവര്‍ക്ക് ഷോക്കേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയില്‍ കൊല്‍ക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
നിരവധി കടകളിലും വീടുകളിലും വെള്ളം കയറി.നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴ റോഡ് വ്യോമ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. മഴയില്‍ മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് കൊല്‍ക്കത്തയില്‍ ശക്തമായ മഴ ലഭിച്ചത്. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്