Connect with us

Kerala

'അവാര്‍ഡ് ലഭ്യതയില്‍ അഭിമാനം'; ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം.

Published

|

Last Updated

ന്യൂഡല്‍ഹി | മലയാള ചലച്ചിത്ര താരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. പുരസ്‌കാര ലഭ്യതയില്‍ അഭിമാനമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. അത്യധികം അഭിമാനത്തോടെയും കൃതജ്ഞതയോടെയുമാണ് ഈ വിശിഷ്ട പുരസ്‌കാരം ഏറ്റുവാങ്ങി നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നതെന്നും നടന്‍ പറഞ്ഞു.

ഇന്ന് വൈകീട്ട് വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം.

2004-ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഈ ഉന്നത പുരസ്‌കാരം ലഭിച്ചിരുന്നു. പത്തുലക്ഷം രൂപയും സ്വര്‍ണകമല്‍ മുദ്രയും ഫലകവുമാണ് ബഹുമതി.

 

---- facebook comment plugin here -----

Latest