National
ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്ര മോദിക്ക്
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം, പ്രത്യേകിച്ച് കൊവിഡ് കാലത്ത് മോദി ഭൂട്ടാന് പകര്‍ന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി| ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കൊവിഡ് കാലത്തുള്‍പ്പടെ നല്‍കിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാന്‍ ദേശീയ ദിനമായ ഇന്നാണ് രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.
രാജാവ് നരേന്ദ്രമോദിയുടെ പേര് നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം, പ്രത്യേകിച്ച് കൊവിഡ് കാലത്ത് മോദി ഭൂട്ടാന് പകര്‍ന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.