narcotic jihad
നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പൂര്‍ണാമായി സഹകരിക്കും- വി ഡി സതീശന്‍
ആരേയും സുഖിപ്പിക്കുന്ന നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ് ഇല്ല
പാലക്കാട് | നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ തന്നെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് തന്നെ ഇത് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാർ മുന്‍കൈ എടുക്കുന്നതാണ് നല്ലത്. സംഘര്‍ഷാവസ്ഥ അവസാനിക്കണം, അത് മാത്രമാണ് ലക്ഷ്യം ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല- സതീശന്‍ വിമര്‍ശിച്ചു.
ഇരു വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സര്‍വകകക്ഷി യോഗം വിളിച്ച് പ്രശ്നപരിഹാരം കാണണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു . എന്നാല്‍ അവര്‍ അതിന് തയാറായില്ല. അതിനാലാണ് ഞങ്ങള്‍ മുന്നിട്ടിറങ്ങിയതെന്നും പലരേയും സന്ദര്‍ശിച്ചു, പൂര്‍ണമായ സഹകരണമാണ് എല്ലാവരും വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും സതീശന്‍ പറഞ്ഞു.




