Connect with us

narcotic jihad

നാര്‍കോട്ടിക് ജിഹാദ് വിവാദം: പ്രശ്‌നപരിഹാരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷമൊരുക്കിയിട്ടും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല- വി ഡി സതീശന്‍

സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Published

|

Last Updated

തിരുവനന്തപുരം | നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരമൊരു യോഗം വിളിച്ച് ഒരു മേശക്ക് ചുറ്റുമിരുന്ന് പറഞ്ഞ് തീര്‍ക്കാനാകുന്ന പ്രശ്‌നങ്ങളെ ഇപ്പോള്‍ ഒള്ളുവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ പരാമര്‍ശം ആര് നടത്തിയാലും തങ്ങള്‍ അത് ചോദ്യം ചെയ്യും. മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറല്ല. അഭിപ്രായം മാറ്റിപ്പറയാനും.

വിഷയങ്ങള്‍ പരിഹരിക്കപ്പെടണം. അതിനുള്ള അന്തരീക്ഷം തങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിന്റെ ക്രെഡിറ്റ് സര്‍ക്കാര്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് സാമുദായിക നേതാക്കളുടെ യോഗം വിളിക്കുകയാണ്. രണ്ടാമതായി വ്യാജ ഐഡികളില്‍നിന്നും വരുന്ന വര്‍ഗീയ സന്ദേശങ്ങള്‍ ചെറുക്കുക എന്നതാണ്. ഇത്തരം നൂറ് കണക്കിന് ഐഡികളെ സംബന്ധിച്ച് വിവരമുണ്ട്. സൈബര്‍ പോലീസിന് ഇത് ചെറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ വിഭാഗത്തെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു