Connect with us

Kerala

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ്; പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് വിചാരണ നേരിടാനുള്ള മാനസികാരോഗ്യമുണ്ടെന്ന് റിപ്പോര്‍ട്ട്

പ്രതിയുടെ മാനസികാരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് കോടതി വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ മാനസികാരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസില്‍ കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേള്‍പ്പിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ജിന്‍സണ്‍ രാജ കൊലപ്പെടുത്തി ചുട്ടുകരിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെക്ഷന്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

നന്ദന്‍കോട് മന്ത്രിമന്ദിരങ്ങള്‍ക്കു സമീപത്തെ വീട്ടില്‍ 2017ലായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കുരുതി. വീട്ടിനുള്ളില്‍ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരും പോലീസും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങള്‍ കണ്ടത്. പ്രൊഫ.രാജാ തങ്കം, ഡോ. ജീന്‍ പദ്മ ദമ്പതികളും മകള്‍ കരോളിനും ബന്ധു ലളിതയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ കേദല്‍ ജിന്‍സണ്‍ രാജ പിന്നീട് പോലീസില്‍ കീഴടങ്ങി.ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന്‍ സേവയും തുടങ്ങി അച്ഛനോടുള്ള വൈരാഗ്യം വരെ കൊലപാതകത്തിനു കാരണമായി പറഞ്ഞത്

 

Latest