Kerala
സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി; ;ചൊവ്വാഴ്ച ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്
സര്‍ക്കാരിന് ഒന്നും പേടിക്കാന്‍ ഇല്ലെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം

പത്തനംതിട്ട | ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. ഈ മാസം ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് (ക്ലിഫ് ഹൗസ്) ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു.
വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാന്‍ ഇല്ലെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. അല്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കും. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കൊള്ളയുടെ വിഹിതം ദേവസ്വം ബോര്‍ഡിനും ഭരണകൂടത്തിനും ലഭിച്ചു. ദേവസ്വം മന്ത്രി രാജിവെയ്ക്കണം. മോഷണം, കൊള്ള എന്നിവയ്ക്ക് കൂട്ടു നിന്ന ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം. സംസ്ഥാന സര്‍ക്കാരിന് പുറത്ത് ഒരു ഏജന്‍സി അന്വേഷിക്കണം. 2019 ല്‍ വലിയ കൊള്ള നടന്നു. അന്നത്തെ ദേവസ്വം പ്രസിഡന്റ്, മന്ത്രി എന്നിവര്‍ക്കെതിരെ സ്വര്‍ണ മോഷണതിന് കേസെടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ സുപ്രധാന രേഖകള്‍ സന്നിധാനത്ത് നിന്ന് കടത്തി കൊണ്ട് പോയി. മറ്റ് വില്പിടിപ്പുള്ള പലതും മോഷണം പോയി. വിജയ് മല്യ കൊടുത്ത സ്വര്‍ണ്ണം എവിടെയെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു