Connect with us

Kerala

കോണ്‍ഗ്രസ് പുന:സംഘടനാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി; മൂന്ന് ദിവസത്തിനകം പ്രഖ്യാപനമെന്ന് സൂചന

നിലവില്‍ ഉണ്ടായിരുന്ന 23 കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ പകുതിയോളം പേരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നുത്

Published

|

Last Updated

തിരുവനന്തപുരം |  കോണ്‍ഗ്രസ് പുന:സംഘടനാ പട്ടിക സംസ്ഥാന നേതൃത്വം എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് കൈമാറി. ജനറല്‍ സെക്രട്ടറി,വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയത്. മൂന്ന് ദിവസത്തിനകം പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന.ഇന്നലെ രാത്രിയോടെയാണ് പുന:സംഘടനാ പട്ടിക കൈമാറിയത്.

9 വൈസ് പ്രസിഡന്റുമാര്‍, 48 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരടങ്ങുന്നതാണ് പട്ടിക.നിലവില്‍ ഉണ്ടായിരുന്ന 23 കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ പകുതിയോളം പേരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നുത്.

സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക മുഴുവന്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കാന്‍ സാധ്യതയില്ല. കരട് പട്ടികയുമായി ദീപാദാസ് മുന്‍ഷി , ഹൈക്കമാന്‍ഡിനെ കാണും.അവിടെയാകും അന്തിമ തീരുമാനം.ഇപ്പോള്‍ കേരളത്തിലുളള സംഘടനാ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയിലെത്തിയ ശേഷമാകും ചര്‍ച്ച നടക്കുക. രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപനം വരാനാണ് സാധ്യത.കെപിസിസി സെക്രട്ടറി, ഡിസിസി അധ്യക്ഷന്മാര്‍ തലത്തിലുളള പുനസംഘടന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമാകും

---- facebook comment plugin here -----

Latest