National
നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു
ബി ജെ പിയുടെ പ്രധാനപ്പെട്ട പല നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഗണേശന്‍ പാര്‍ട്ടിയുടെ തമിഴ്നാട് മുന്‍ പ്രസിഡന്റായും വര്‍ത്തിച്ചു.

ചെന്നൈ | നാഗാലന്‍ഡ് ഗവര്‍ണര്‍ എല്‍ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് 6.23ഓടെയാണ് വിടപറഞ്ഞത്. ഈമാസം എട്ടിന് ടി നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബി ജെ പിയുടെ പ്രധാനപ്പെട്ട പല നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഗണേശന്‍ പാര്‍ട്ടിയുടെ തമിഴ്നാട് മുന്‍ പ്രസിഡന്റായും വര്‍ത്തിച്ചു.
2023 ലാണ് നാഗലന്‍ഡ് ഗവര്‍ണറായി നിയുക്തനായത്. മണിപ്പുര്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
---- facebook comment plugin here -----