Connect with us

Obituary

സി മുഹമ്മദ് ഫൈസിയുടെ മാതാവ് നഫീസ ഹജ്ജുമ്മ നിര്യാതയായി

ജനാസ നിസ്കാരം നാളെ തിങ്കൾ രാവിലെ 9 മണിക്ക് കൊടുവള്ളി- പന്നൂർ ജുമാമസ്ജിദിൽ നടക്കും.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം നെടിയനാട് സി.അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ ഭാര്യയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ മാതാവുമായ പന്നൂര്‍ ചാലില്‍ നഫീസ ഹജ്ജുമ (97) വിടപറഞ്ഞു.

വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി കൊടുവള്ളിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.15 മായിരുന്നു വിയോഗം.

മറ്റു മക്കള്‍: അബ്ദു റസാഖ്, അബ്ദുല്‍ ലത്തീഫ് ഫൈസി, ആയിഷ കുട്ടി, റുഖിയ.

മരുമക്കള്‍: മൊയ്തീന്‍ കുട്ടി കത്തറമ്മല്‍, ആലി മുസ്‌ലിയാര്‍ വട്ടോളി, മൈമൂന, റുഖിയ, റംലത്ത്.

ജനാസ നിസ്കാരം നാളെ തിങ്കൾ രാവിലെ 9 മണിക്ക് കൊടുവള്ളി- പന്നൂർ ജുമാമസ്ജിദിൽ നടക്കും.

Latest