Connect with us

Kerala

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതി ഒഡീഷയില്‍ പിടിയില്‍

ഇയാളെ ഇന്നുതന്നെ മൂവാറ്റുപുഴയിലെത്തിക്കുമെന്ന് പോലീസ്

Published

|

Last Updated

കൊച്ചി |  മൂവാറ്റുപുഴ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെയാണ് ഒഡീഷയില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നുതന്നെ മൂവാറ്റുപുഴയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ (40), ദീപാങ്കര്‍ ബസുമ്മ (37) എന്നീ അസാം സ്വദേശികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മില്ലിന് സമീപത്തുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കൊല്ലപ്പെട്ട മോഹന്‍തോ, ദീപാങ്കര്‍ ബസുമ്മ എന്നിവരും പ്രതി ഗോപാല്‍ മാലിക്കും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മരിച്ച രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും കാണാതായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

Latest