local body election 2025
പറവണ്ണയിലെ മുസ്‌ലിം ലീഗ് നേതാവ് രാജിവെച്ചു; സീറ്റ് നൽകി എൽ ഡി എഫ്
വരും ദിവസങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്ത് വാർഡ് 21ൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതായും എം ഫൈസൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരൂർ | പറവണ്ണയിലെ മുസ്‌ലിം ലീഗ് നേതാവ് എം ഫൈസൽ രാജിവെച്ചു. ലീഗിൽ ഏകാധിപത്യവും ഗ്രൂപ്പിസവും ആരോപിച്ചാണ് രാജി. വരും ദിവസങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്ത് വാർഡ് 21ൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതായും എം ഫൈസൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
17 വർഷം മുസ്‌ലിം ലീഗിൽ തുടർന്ന ഫൈസൽ പറവണ്ണ വാർഡ് കമ്മിറ്റി, സെക്രട്ടറി, ട്രഷറർ പദവികൾ വഹിച്ചിട്ടുണ്ട്.
കമ്മിറ്റിയിൽ ആലോചിക്കാതെയാണ് വാർഡിൽ സ്ഥാനാർഥിയെ നിർണയിച്ചതെന്നും ഫൈസൽ ആരോപിച്ചു. സി പി ഐ വെട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി കിഷോർ വെട്ടം, സി പി എം അരിക്കാഞ്ചിറ ബ്രാഞ്ച് സെക്രട്ടറി എ വി അഷറഫ് വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.




