Connect with us

bappi lahri

സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു

ഡിസ്‌കോ ശൈലി സംഗീതം ഇന്ത്യയില്‍ പ്രചരിപ്പിച്ച വ്യക്തി

Published

|

Last Updated

മുംബൈ |  പ്രശസ്ത ഹിന്ദി, ബംഗാളി സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരമ്പരാഗത രീതിയില്‍ നിന്നും മാറി ഇന്ത്യന്‍ സിനിമാ ഗാനങ്ങളെ ഡിസ്‌കോ സംഗീതത്തിന്റെ വഴികളിലൂടെ നടത്തിയ വ്യക്തിയാണ് ബപ്പി ലഹിരി. എഴുപതുകളിലും എണ്‍പതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങള്‍ സിനിമാ പ്രേമികള്‍ക്ക് നല്‍കി അദ്ദേഹം ‘ഡിസ്‌കോ കിംഗ്’ എന്ന പേരിലാണ് അറിയിപ്പെടുന്നത്.

‘ഹെല്‍ത്ത് ഡിസ്‌കോ ഡാന്‍സര്‍, ബംബൈ സേ ആയാ മേരാ ദോസ്ത്’ തുടങ്ങിയ ഒരുപാട് സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. 1985ല്‍ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്. 2014ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായി ബംഗാളില്‍ മത്സരിച്ചിരുന്നു.

 

 

 

---- facebook comment plugin here -----

Latest