Connect with us

Kerala

ആടിയ നെയ്യിലെ ക്രമക്കേട്: സന്നിധാനത്ത് വിജിലന്‍സ് പരിശോധന

പ്രാഥമിക പരിശോധനയില്‍ 36,24,000 രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

Published

|

Last Updated

പത്തനംതിട്ട | ശബരിമലയില്‍ ആടിയ നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്ത് വിജിലന്‍സ് പരിശോധന. സന്നിധാനത്തെ നാല് സ്ഥലങ്ങളിലാണ് പരിശോധന. ആടിയ  നെയ്യ് വില്‍പ്പന നടത്തിയ വകയില്‍ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് പണം വരാത്തതിനെ തുടര്‍ന്ന് വിജിലന്‍സ് ഇന്നലെ കേസെടുത്തിരുന്നു.

നെയ്യ് വില്‍പ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേരെ പ്രതിചേര്‍ത്താണ് അന്വേഷണം നടക്കുന്നത്. പ്രാഥമിക പരിശോധനയില്‍ 36,24,000 രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ ബോര്‍ഡ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി

Latest