Connect with us

Kerala

വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു

ജില്ലാ സമ്മേളനം മുതല്‍ തന്നെ ഒരു വിഭാഗം തനിക്കെതിരെ വേട്ടയാടുകയാണെന്ന് ജയന്‍ ആരോപിച്ചു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്റുമായ എ.വി. ജയന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ സമ്മേളനം മുതല്‍ തന്നെ ഒരു വിഭാഗം തനിക്കെതിരെ വേട്ടയാടുകയാണെന്ന് ജയന്‍ ആരോപിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവര്‍ക്കെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് വേട്ടയാടലിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 35 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ച തനിക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ് പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ജയന്‍ ആരോപിച്ചു.

തന്നെ വേട്ടയാടുന്നതിനായി ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ആസൂത്രിതമായ അട്ടിമറികള്‍ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും ജയന്‍ പറഞ്ഞു