Kerala
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
ബൈക്കില്‍ വെറുതെ കറഞ്ഞി സഞ്ചരിക്കവെ ഇരുവരും സഞ്ചരിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു
തൃശൂര്‍ | നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി കുറ്റികാട് സ്വദേശികളായ കുറ്റിക്കാട്കൂര്‍ക്ക മറ്റം പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ നില്‍ഷാജു (19), പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ അലന്‍(19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ അണ്ണല്ലൂരിനടുത്ത് വച്ചായിരുന്നു അപകടം
ബൈക്കില്‍ വെറുതെ കറഞ്ഞി സഞ്ചരിക്കവെ ഇരുവരും സഞ്ചരിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.നില്‍ ഷാജു ബാംഗ്ലൂരിലെ ഹോട്ടല്‍ മാനേജുമെന്റ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ഷീന (ഇറ്റലി). സഹോദരന്‍: നിനൊ. അലന്‍ ഷാജു പുല്ലൂര്‍ സെന്റ്. സേവ്യാഴ്സ് ഐ ടി സി വിദ്യാര്‍ത്ഥിയാണ്. അമ്മ: ലില്ലി. സഹോദരി: സ്നേഹ.





