Connect with us

National

റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു.

Published

|

Last Updated

ഹരിദ്വാര്‍  | ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത(19)യുടെ കൊലപാതകത്തില്‍ ബിജെപി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ബിജെപി നേതാവായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് ജീവനക്കാരായ സരഭ്, അങ്കിത് എന്നിവരാണ് അറസ്റ്റിലായത്.

പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിതയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ്

കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. അനധികൃത നിര്‍മാണം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

 

---- facebook comment plugin here -----

Latest