Kerala
മുല്ലപ്പെരിയാര്‍ ഡാം രാവിലെ 11.30ന് തുറക്കും; ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയില്‍
രണ്ട് ഷട്ടറുകള്‍ തുറന്ന് 543 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.

തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ ഡാം ഇന്ന് 11.30ന് തുറക്കും. തുറക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി ഡാം തുറക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. രണ്ട് ഷട്ടറുകള്‍ തുറന്ന് 543 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.
ഡാമിന്റെ രണ്ടുഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും.
നിലവില്‍ 137.15 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 9,116 ക്യുസെക്‌സ് വെള്ളമാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. 2,166 ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂള്‍ കര്‍വ് അനുസരിച്ച് 137.50 ആണ് ഓഗസ്റ്റ് 10 അനുസരിച്ചുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ ഇന്നലെ രാത്രി 7 മണിയോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.