Connect with us

Kerala

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് വിവാദം: സര്‍ക്കാര്‍ കുരുക്കിലേക്ക്; ഫയല്‍ നീക്കം മാസങ്ങള്‍ മുന്നേ നടന്നതിന് തെളിവ് പുറത്ത്

മരംമുറിയിമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പില്‍ ഫയല്‍ നീക്കം അഞ്ച് മാസം മുന്‍പേ തുടങ്ങിയെന്ന് ഇ-ഫയല്‍  രേഖകള്‍

Published

|

Last Updated

തിരുവനന്തപുരം |   മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ വിവാദത്തില്‍ മന്ത്രിമാരുടെ വാദം തള്ളി ഇ-ഫയല്‍ രേഖകള്‍. മരംമുറിയിമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പില്‍ ഫയല്‍ നീക്കം അഞ്ച് മാസം മുന്‍പേ തുടങ്ങിയെന്ന് ഇ-ഫയല്‍  രേഖകള്‍ വ്യക്തമാക്കുന്നു. മെയ് 23നാണ് ഫയല്‍ നീക്കം ആരംഭിച്ചത്. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാര്‍ പറയുമ്പോഴാണ് ഫയലുകളില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്ന രേഖകള്‍ പുറത്തുവരുന്നത്. നവബര്‍ ഒന്നിന് മരം മുറിക്ക് അനുമതി നല്‍കുന്ന യോഗം ചേര്‍ന്നിട്ടില്ലെന്നും തെളിവില്ലെന്നുമായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിക്കൊണ്ടാണ് ഇ-ഫയല്‍ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. തമിഴ് നാടിന്റെ മരം മുറിക്കാനുള്ള ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ മെയ് മാസത്തിലാണ് വനം വകുപ്പില്‍ നിന്ന് ഫയല്‍ ജലവകുപ്പില്‍ എത്തുന്നത്.

എന്നാല്‍ ബെന്നിച്ചന്‍ തോമസ് പുറത്തുവിട്ട വിശദീകരണ കുറിപ്പ് പ്രകാരം മരംമുറിക്കലുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ യോഗം നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

 

Latest