National
മോട്ടോ ജി51 5ജി ഇന്ത്യയിലെത്തി; ഏറ്റവും വില കുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണ്‍
മോട്ടോ ജി51 5ജി സ്മാര്‍ട്ട്‌ഫോണിന് 14,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ന്യൂഡല്‍ഹി| മോട്ടോ ജി51 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. 12 ഗ്ലോബല്‍ 5ജി ബാന്‍ഡുകളുടെ സപ്പോര്‍ട്ടുമായിട്ടാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്ലസ് എസ്ഒസിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 120 എച്ച്‌സെഡ് ഡിസ്പ്ലേയും ട്രിപ്പിള്‍ കാമറ സെറ്റപ്പുമെല്ലാം മോട്ടോ നല്‍കിയിട്ടുണ്ട്. ഈ ഡിവൈസ് നേരത്തെ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മോട്ടോ ജി51 5ജി സ്മാര്‍ട്ട്‌ഫോണിന് 14,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് ഈ വില. നിലവില്‍ ഈ വേരിയന്റ് മാത്രമാണ് രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. അക്വാ ബ്ലൂ, ഇന്‍ഡിഗോ ബ്ലൂ എന്നീ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. മോട്ടോ ജി51 5ജിയുടെ വില്‍പ്പന ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴി ആരംഭിക്കും.
മോട്ടോ ജി51 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഡ്യൂവല്‍ നാനോ സിം സപ്പോര്‍ട്ടുമായിട്ടാണ് വരുന്നത്. ഡിവൈസില്‍ കണക്ടിവിറ്റിയായി 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 802.11എസി, ബ്ലൂടൂത്ത് വി5.1, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ നല്‍കിയിട്ടുണ്ട്.
മൂന്ന് പിന്‍ കാമറകളാണ് മോട്ടോ ജി51 5ജി സ്മാര്‍ട്ട്‌ഫോണില്‍ കമ്പനി നല്‍കിയിട്ടുള്ളത്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡും ഡെപ്ത് ഷൂട്ടറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുള്ള ഈ ട്രിപ്പിള്‍ കാമറ സെറ്റപ്പിലെ പ്രൈമറി കാമറ എഫ്/1.8 ലെന്‍സുള്ള 50 മെഗാപിക്‌സല്‍ സെന്‍സറാണ്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഈ സ്മാര്‍ട്ട്‌ഫോണിന്റെ മുന്‍വശത്ത് 13-മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 5,000എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി51 5ജി സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 20ഡബ്ല്യു റാപ്പിഡ് ചാര്‍ജിങ് സപ്പോര്‍ട്ടും മോട്ടോറോള ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.