Connect with us

Kerala

മാതാവും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും കിണറ്റിൽ വീണ് മരിച്ചു; ദുരൂഹത

കുഞ്ഞിനെയുമെടുത്ത് ഗ്രീഷ്മ കിണറ്റിൽ ചാടിയതായി സംശയിക്കുന്നു.

Published

|

Last Updated

കോഴിക്കോട് | മാതാവും മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞും കിണറ്റിൽ വീണ്  മരിച്ചു. അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനെയുമെടുത്ത് ഗ്രീഷ്മ കിണറ്റിൽ ചാടിയതായി സംശയിക്കുന്നു.

വീടിന് തൊട്ടടുത്തുള്ള കിണറ്റിലാണ് ഇരുവരെയും വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രണ്ട് പേരെയും പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം മേൽ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Latest