mother and daughter death
കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
സുനന്ദ വി ഷേണായി (78), മകള്‍ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്

കണ്ണൂര്‍ | കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി ഷേണായി (78), മകള്‍ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജനല്‍ വഴി അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവര്‍ മംഗളൂരു സ്വദേശികളാണെന്ന് നാട്ടുകാര്‍ പറയുന്നു. 10 വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്. നാട്ടുകാരുമായി ഇവര്‍ വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല.
പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. ദീപ അവിവാഹിതയാണ്. തെരഞ്ഞെടുപ്പ് ദിവസം ഇരുവരും വോട്ട് ചെയ്യാന്‍ വന്നതായി നാട്ടുകാര്‍ പറഞ്ഞു. അതിന് ശേഷം കണ്ടിട്ടില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി.