Connect with us

Ongoing News

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി; റെക്കോര്‍ഡ് ഇനി രോഹിത് ശര്‍മയുടെ പേരില്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആറ് സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും രോഹിത് സ്വന്തം പേരില്‍ കുറിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി രോഹിത് ശര്‍മ. ഏഴ് ശതകങ്ങളാണ് രോഹിതിനുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആറ് സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്.

2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് രോഹിത് തന്റെ ഏഴാം ശതകം കണ്ടെത്തിയത്. 63 പന്തിലാണ് താരം 100ല്‍ എത്തിയത്.

ഇതോടെ ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും രോഹിത് സ്വന്തം പേരില്‍ കുറിച്ചു. 72 പന്തില്‍ ശതകം നേടിയ ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവിന്റെ റെക്കോഡാണ് നിലവിലെ നായകന്‍ ഭേദിച്ചത്.