Connect with us

National

ഇന്നും 12,000ന് മുകളിൽ കൊവിഡ് കേസുകൾ; ചികിത്സയിൽ കഴിയുന്നത് 72,474 പേർ

8518 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,26,99,363 ആയി

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 12,899 പുതിയ കൊറോണ വൈറസ് കേസുകളും 15 മരണങ്ങളും രേഖപ്പെടുത്തി. 8518 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,26,99,363 ആയി.

സജീവ കേസുകളുടെ എണ്ണം 72,474 ആയി ഉയര്‍ന്നു. 0.17 ശതമാനാണ് സജീവ കേസുകളുടെ നിരക്ക്. രോഗമുക്തിനിരക്ക് 98.62 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 196.14 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ 13,24,591 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

ഇതുവരെ 85.78 കോടി കൊവിഡ് പരിശോധനകളും നടത്തി. ഇന്നലെ 4,46,387 പരിശോധനകളാണ് നടന്നത്.

Latest