Connect with us

മോണ്‍സണ്‍ മാവുങ്കല്‍: എം വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസില്‍ കെ സുധാകരന്‍ ഇന്ന് മൊഴിനല്‍കും

മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ എം വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

Published

|

Last Updated

കൊച്ചി | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കും.

മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ എം വി ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോള്‍ കെ സുധാകരന്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
ഇതിനെതിരെയാണ് സുധാകരന്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്. ദേശാഭിമാനിക്കെതിരെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെയും മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നതിനാലാണ് കെ സുധാകരന് നേരത്തെ മൊഴി നല്‍കാന്‍ സാധിക്കാതിരുന്നത്.

 

Latest