Connect with us

monkey pox

കുരങ്ങ് വസൂരി: കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

രോഗം ബാധിച്ചയാളുടെ നില തൃപ്തികരം

Published

|

Last Updated

തിരുവനന്തപുരം |  രാജ്യത്ത് ആദ്യത്തെ കുരങ്ങ് വസൂരി സ്ഥിരീകരിച്ച കേരളത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായുള്ള കേന്ദ്ര സംഘം ഇന്നെത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ആവശ്യമായ സഹായം നല്‍കുന്നതിനായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ അയക്കുന്നത്. ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ജോയിന്റ് ഡയറക്ടര്‍ ഡോ സാങ്കേത് കുല്‍ക്കര്‍ണി, ആര്‍ എം എല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ തുടങ്ങിയവരാണ് കേന്ദ്രസംഘത്തിലുള്ളത്.

അതിനിടെ കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. ജില്ലകളില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ 21 ദിവസമാണ് ഇന്‍കുബേഷന്‍ പിരീയഡ്.

 

 

Latest