National
കൊവിഡ് സാഹചര്യം നിരീക്ഷിക്കുന്നു, ഏത് സാഹചര്യവും നേരിടാന്‍ സജ്ജം: അരവിന്ദ് കെജ്‍രിവാള്‍
കഴിഞ്ഞ നാലഞ്ച് ദിവസത്തിനിടെ മൂന്ന് മരണങ്ങളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കെജ്രിവാള്‍.

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധന സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കഴിഞ്ഞ നാലഞ്ച് ദിവസത്തിനിടെ മൂന്ന് മരണങ്ങളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ കൊവിഡ് സ്ഥിതിഗതികളെക്കുറിച്ചുള്ള ഒരു അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കെജ്‍രിവാള്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് പ്രകാരം, ഇന്നലെ 295 പുതിയ കോവിഡ് കേസുകള്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവ് നിരക്ക് 12.48 ശതമാനമാണ്. ബുധനാഴ്ച, നഗരത്തില്‍ 300 കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 31 ന് ശേഷം ആദ്യമായി പോസിറ്റീവ് നിരക്ക് 13.89 ശതമാനമായി ഉയര്‍ന്നപ്പോള്‍ രണ്ട് കോവിഡ് സംബന്ധമായ മരണങ്ങളും ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും കെജ്‍രിവാള്‍ കൂട്ടിചേര്‍ത്തു.