Connect with us

Kerala

വയനാടിനെ സഹായിക്കാന്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടി; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍.

Published

|

Last Updated

ആലപ്പുഴ|മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ച് തുക തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്.

ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍. ഇതു കൂടാതെ ഇവര്‍ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയിട്ടുണ്ട്. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തി.

കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തണല്‍ ജനകീയ കൂട്ടായ്മ എന്ന പേരിലായിരുന്നു പരിപാടി. പ്രതികളുടെ അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്. എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാം ലാലാണ് പരാതി നല്‍കിയത്. കായംകുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.

 

 

Latest