Connect with us

Kerala

സഹകരണ മേഖലയിലെ പണം നഷ്ടമാകില്ല; ഇത് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്: മുഖ്യമന്ത്രി

സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്.

Published

|

Last Updated

കണ്ണൂര്‍ |  സഹകരണ മേഖലയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ട. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മാവിലായി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്. കേരളത്തിന്റെ അഭിവൃദ്ധി സഹകരണ മേഖലയാണ് എന്ന് കണ്ടാണ് ഈ നീക്കം. സഹകരണ മേഖലയെ തകര്‍ക്കാം എന്ന് കരുതേണ്ട. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളത്തിലെ നിക്ഷേപം പുറത്തേക്ക് വലിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം മോഹന വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കണം. നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയിലേത് കള്ളപ്പണമെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.