Connect with us

From the print

മോഡൽ യുനൈറ്റഡ് നാഷൻസ് അസംബ്ലിക്ക് നോളജ് സിറ്റിയിൽ തുടക്കമായി

ഐക്യരാഷ്ട്രസഭാ മാതൃകയിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായാണ് അസംബ്ലി

Published

|

Last Updated

നോളജ് സിറ്റി | ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ ആമുഖ്യത്തിൽ മോഡൽ യുനൈറ്റഡ് നാഷൻസ് അസംബ്ലിക്ക് മർകസ് നോളജ് സിറ്റിയിൽ തുടക്കമായി. ഐക്യരാഷ്ട്രസഭയുടെ മാതൃകയിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കു വേണ്ടിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. യു എൻ ജനറൽ അസംബ്ലി (യു എൻ ജി എ), യു എൻ സുസ്ഥിര വികസന കൗൺസിൽ (യു എൻ എസ് ഡി ജി), യു എൻ മനുഷ്യാവകാശ കൗൺസിൽ (യു എൻ എച്ച് ആർ സി) എന്നിവയാണ് രണ്ട് ദിവസങ്ങളിലായി നടക്കുക. ജനറൽ അസംബ്ലിയിൽ അഡ്വ. ശ്വേതൻക് ഉപാധ്യയ്, മനുഷ്യാവകാശ കൗൺസിലിൽ രാധാകൃഷൻ ഗൗർ, എസ് ഡി ജി കൗൺസിലിൽ ഡോ. മായങ്ക് സിംഘാൾ എന്നിവരാണ് അധ്യക്ഷത വഹിക്കുന്നത്. മൂന്ന് സമ്മേളനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് അവാർഡുകൾ നൽകും. മികച്ച പ്രഭാഷകൻ, മികച്ച ഇടപെടൽ, മികച്ച പ്രബന്ധം, മികച്ച സാമാജികൻ തുടങ്ങിയ കാറ്റഗറികളിലാണ് അവാർഡുകൾ.

ഉദ്ഘാടന ചടങ്ങിൽ വ്യവസായ പ്രമുഖരായ മുഹമ്മദ് അലി അൻവർ ഹുസൈൻ, പോളണ്ട് മൂസ വിശിഷ്ടാതിഥികളായി. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ. തൻവീർ ഉമർ സ്വാഗതവും യാസീൻ റാഫത് അലി നന്ദിയും പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന സമാപന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. 15ൽപരം സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് അസംബ്ലിയിൽ പ്രതിനിധികളാകുന്നത്.

Latest