a vijayaragavan@press
എം പിമാര്‍ ഡല്‍ഹിയില്‍ നടത്തിയത് പരിഹാസ്യ സമരം: എ വിജയരാഘവന്‍
കേരളത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ച് നടത്തുന്ന സമരാഭാസത്തിന് ബഹുജന പിന്തുണയില്ല

തിരുവനന്തപുരം | യു ഡി എഫ് എം പിമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത് പരിഹാസ്യ സമരമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വികരത്തിന് തുരങ്കംവെക്കാനാണ് ഇവര്‍ ശ്രമിച്ചത്. ചരിത്രത്തില്‍ തന്നെ ഇത്തരം വിവരക്കേട് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ച് നടത്തുന്ന സമരാഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ഈ സമരത്തിന് ജനപിന്തുണയില്ല. സാധാരണ ജനങ്ങള്‍ക്ക് എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. ബോധ്യപ്പെടാത്തത് കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ക്കാണ്. അവരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
---- facebook comment plugin here -----