Connect with us

National

മൊബൈല്‍ ഗെയിമിംഗ് ആപ്പ് തട്ടിപ്പ്; വ്യവസായിയുടെ വസതിയില്‍ നിന്നും കണ്ടെടുത്തത് 17 കോടി രൂപ

ആമിര്‍ ഖാന്‍ 'ഇ-നഗ്ഗറ്റ്സ്' എന്ന മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു.

Published

|

Last Updated

കൊല്‍ക്കത്ത |  മൊബൈല്‍ ഗെയിമിംഗ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രമുഖ വ്യവസായിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 5 ട്രങ്കുകള്‍ നിറയെ പണം കണ്ടെടുത്തു.

വ്യവസായി ആമിര്‍ ഖാന്റെ ഗാര്‍ഡന്‍ റീച്ചിലെ വസതിയില്‍ നിന്നാണ് വന്‍ തോതില്‍ പണം കണ്ടെത്തിയത്. 5 ട്രങ്കുകളില്‍ നിന്നായി 17 കോടി പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച തെരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നു. നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു.

500, 2000 രൂപയുടെ നോട്ടുകളാണ് കൂടുതലും ഉണ്ടായിരുന്നത്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് റെയ്ഡുകള്‍ നടത്തിയത്. ആമിര്‍ ഖാന്‍ ‘ഇ-നഗ്ഗറ്റ്സ്’ എന്ന മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ഇത് പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണെന്ന് ഇഡി അറിയിച്ചു.

 

Latest