MLA stopped the construction
400 കെ വി ലൈന്‍ ടവറിന്റെ നിര്‍മാണം എം എല്‍ എ തടഞ്ഞു
നഷ്ടപരിഹാരം ഉയര്‍ത്തണമെന്നാണ് ആവശ്യം

കണ്ണൂര്‍ | 400 കെ വി ലൈന്‍ ടവറിന്റെ നിര്‍മാണം സജീവ് ജോസഫ് എം എല്‍ എയും സംഘവും തടഞ്ഞു. നഷ്ടപരിഹാര പാക്കേജില്‍ തീരുമാനമാകും മുമ്പ് നിര്‍മാണം തുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് കുടിയാന്‍മലയില്‍ കെ എസ് ഇ ബി ടവര്‍ നിര്‍മാണം തടഞ്ഞത്.
കെ എസ് ഇ ബി ഉദ്യോഗസ്ഥരോട് എം എല്‍ എ കയര്‍ത്തു സംസാരിച്ചു. പൊട്ടന്‍പ്ലാവിലെ കര്‍ഷകന്റെ പറമ്പിലെ ടവര്‍ നിര്‍മാണമാണ് തടഞ്ഞത്. നിലവില്‍ കെ എസ് ഇ ബി പ്രഖ്യാപിച്ച പാക്കേജ് സ്വീകാര്യമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിപണി വില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരമാണ് ആവശ്യമെന്ന് കര്‍ഷകര്‍ പറയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നതു വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് ആവശ്യം.
തുടര്‍ന്നു കെ എസ് ഇ ബി കരാര്‍ നല്‍കിയ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തി മടങ്ങി.