Connect with us

Kerala

മിഥുന്റെ മരണം; വിവാദ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി മന്ത്രി ചിഞ്ചുറാണി

മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് പരാമര്‍ശത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ചു

Published

|

Last Updated

കൊല്ലം |  കൊല്ലം തേവലക്കരയിലെ സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്റെ അപകട മരണത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് പരാമര്‍ശത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ചു.വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കാളിയാകുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനം. ലഹരിക്കതിരായ ക്യാമ്പയിന്‍ ആയതുകൊണ്ടാണ് സുംബാഡാന്‍സിന്റെ ഭാഗമായതെന്നും മന്ത്രി പറഞ്ഞു

മന്ത്രിയുടെ അനുചിതമായ വാക്കുകളിലും പ്രവര്‍ത്തികളിലും പാര്‍ട്ടിക്കുള്ളിലും പൊതുജനങ്ങള്‍ക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് മന്ത്രിയുടെ ഖേദപ്രകടനം.സ്വന്തം ജില്ലയില്‍ ഒരു വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് അറിഞ്ഞിട്ടും മന്ത്രി ചിഞ്ചുറാണി തൃപ്പൂണിത്തുറയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സൂംബാ ഡാന്‍സില്‍ ഭാഗമായതും വലിയ വിമര്‍ശത്തിനിടയാക്കി

ഇതേ വേദിയില്‍വെച്ച് മിഥുന്റെ മരണത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി അധ്യാപകരെ കുറ്റപ്പെടുത്താന്‍ ആവില്ലെന്നും പ്രസംഗിച്ചു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി തനിക്കെതിരായ വികാരം തണുപ്പിക്കാനുള്ള ശ്രമം നടത്തിയത്.

 

---- facebook comment plugin here -----

Latest