Connect with us

I&B MINISTRY

വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; പേര് ഇലോണ്‍ മസ്‌ക് എന്ന് മാറ്റി

കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ ട്വിറ്റര്‍ അക്കൗണ്ട് മന്ത്രാലയം പുനഃസ്ഥാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഹാക്ക് ചെയ്യപ്പെട്ട് അക്കൗണ്ടിന്റ പേര് ഇലോണ്‍ മസ്‌ക് എന്ന് മാറ്റി. തുടര്‍ന്ന് തുടര്‍ച്ചയായി ഗ്രേറ്റ് ജോബ് എന്ന് അക്കൗണ്ടില്‍ നിന്നും ട്വീറ്റ് വരാനും തുടങ്ങി.

എന്നാല്‍, കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ ട്വിറ്റര്‍ അക്കൗണ്ട് മന്ത്രാലയം പുനഃസ്ഥാപിച്ചു.

ഹാക്കറുടെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈല്‍ പിക്ചര്‍ വീണ്ടെടുക്കുകയും ചെയ്തു. ഹാക്ക് ചെയ്തത് ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചില ലിങ്കുകളും അക്കൗണ്ടില്‍ നിന്ന് പങ്കു വെച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു മാസം പിന്നിടവെയാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

Latest