Kerala
വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി
നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു

കല്‍പ്പറ്റ|വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ദിവസങ്ങളോളം ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. പുലി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. പുലി കൂട്ടില്‍ കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ആദ്യം കൂടു വെച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തായി പുലിയുടെ ആക്രമണം. പിന്നീട് അവിടെയും രണ്ടാമതൊരു കൂടു കൂടി വെച്ചു. ആ കൂട്ടിലാണ് പുലി കുടുങ്ങിയത്.
കെണിയില്‍ കുടുങ്ങിയതിന് സമീപമുള്ള ഒരു വീട്ടില്‍ നിന്നും ഇന്നലെ രാത്രി പുലി ഒരു കോഴിയെ പിടികൂടിയിരുന്നു. ശബ്ദം കേട്ട് ആളുകള്‍ ബഹളം വെച്ചപ്പോഴാണ് പുലി പോയത്. ഇതിനു പിന്നാലെയാണ് പുലി കൂട്ടില്‍ കുടുങ്ങിയത്.
---- facebook comment plugin here -----