Kerala
മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരുക്ക്
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
പത്തനംതിട്ട| അടൂര്‍ നെല്ലിമുകളില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്ക്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അകമ്പടി വാഹനത്തില്‍ ഗുഡ്‌സ് ഓട്ടോ ഇടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറിലും ഇടിച്ചു. അപകടത്തില്‍പ്പെട്ട മറ്റു വാഹനങ്ങളിലുഉള്ളവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----

