Kerala
മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി
മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി
തിരുവനന്തപുരം | മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കെയാണ് സര്‍ക്കാരിന്റെ നടപടി.
അഴിമതി ആരോപണം ഉന്നയിച്ച വിവിധ പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് അറിയിച്ചു. എല്‍ ഡി എഫ് ഭരണസമിതിക്ക് കീഴില തിരുവനന്തപുരം മേഖല യൂണിയന്‍ പിടിച്ചെടുക്കാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്.
യൂണിയന്‍ പിരിച്ചുവിടല്‍ നടപടി പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
Content Highlights:
The Kerala government has dissolved the Milma Thiruvananthapuram Regional Union board and appointed administrative rule. The Dairy Development Department cited ongoing corruption probes for this swift action. Opposition parties allege the move is politically motivated ahead of upcoming elections.



