Connect with us

National

ഇത് വിദ്യാര്‍ഥികളുടെ വിജയം; ആക്രമിക്കപ്പെട്ടവരോട് പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

വിദ്യാര്‍ഥികള്‍ക്കെതിരെ മാരകായുധങ്ങള്‍ പ്രയോഗിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഉത്തരവാദിയാണെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി വിദ്യാര്‍ഥികളുടെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മാരകായുധങ്ങള്‍ പ്രയോഗിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഉത്തരവാദിയാണെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. .

ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ ആര്‍ എസ് എസ് പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഈ സമ്പ്രദായം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ രാജി, ഏറ്റവും ആദ്യം, ഇത് നമ്മുടെ വിദ്യാര്‍ഥികളുടെ വിജയമാണ്. ഇത് ഇന്ത്യയുടെ ഭാവിയാണ്-രാഹുല്‍ ഗാന്ധി പറഞ്ഞു.

വര്‍ഷങ്ങളായി ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അത് പിടിച്ചെടുക്കപ്പെടുകയും സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നമ്മുടെ അഭിമാനമായിരുന്ന, ലോകം മുഴുവന്‍ വളരെ മികച്ചതാണെന്ന് അംഗീകരിച്ചിരുന്ന വിദ്യാഭ്യാസ സമ്പ്രദായം വര്‍ഷങ്ങളായി ആക്രമിക്കപ്പെടുന്നു.

പ്രധാന്‍ ഒരു പ്രതീകമാണ്. അഴിമതിയുടെ പ്രതീകം, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നാശത്തിന്റെ പ്രതീകം, കഴിവുകേടിന്റെ പ്രതീകം. അദ്ദേഹത്തിന് രാജിവെച്ച് പോകേണ്ടി വന്നു. അദ്ദേഹം പോയത് നല്ലതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകായുധങ്ങള്‍ പ്രയോഗിച്ചതിന് അമിത് ഷായാണ് .നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ അദ്ദേഹം അനുമതി നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രിയാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.ഇതൊരു അടിസ്ഥാനപരമായ വിഷയമാണെന്നും അത് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘

വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ തല്ലുകയോ വെടിവെക്കുകയോ ചെയ്തവര്‍, അതിന് നേതൃത്വം നല്‍കിയവരും നടപ്പിലാക്കിയവരും ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവാദികളായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ക്രൂരമായി ആക്രമിക്കപ്പെടുകയും മര്‍ദ്ദനത്തിനിരയാക്കപ്പെടുകയും ചെയ്ത വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Content Highlights: Rahul Gandhi termed Dharmendra Pradhan’s resignation a victory for students and criticized the government over the education system. He held Amit Shah responsible for police action against protesting students and said the issue will be raised in parliament while demanding an apology from PM.

 

Latest