Connect with us

Kerala

കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ ലക്ഷങ്ങളുടെ സംഘടിത തട്ടിപ്പ്

മൂവാറ്റുപുഴ പോത്താനിക്കാട് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്റു ചെയ്തു

Published

|

Last Updated

മൂവാറ്റുപുഴ | ഉപഭോക്താവില്‍ നിന്ന് വാങ്ങിയ തുക കെ എസ് ഇ ബിയില്‍ അടക്കാതെ സെക്ഷന്‍ ഓഫീസില്‍ സംഘടിത തട്ടിപ്പ് പിടികൂടി. കെ എസ് ഇ ബി ആഭ്യന്തര വിജിലന്‍സ് ആണ് മൂവാറ്റുപുഴ പോത്താനിക്കാട് സെക്ഷന്‍ ഓഫീസിലെ തട്ടിപ്പ് കണ്ടെത്തിയത്. അനധികൃത കണക്ഷന്‍ അനുവദിച്ചത് ഉള്‍പ്പെടെ ഗുരുതര ക്രമക്കേടുകളും കണ്ടെത്തി.

സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്റു ചെയ്തു. പോത്താനിക്കാട് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി ജി ഗണേഷ് കുമാര്‍, സബ് എഞ്ചിനീയര്‍ കെ വി ഗിരീഷ്, വര്‍ക്കര്‍ കെ എം എല്‍ദോ എന്നിവര്‍ക്കെതിരെയാണ് നടപടി.

 

Content Highlights:
An internal vigilance probe uncovered a major fraud at the KSEB Pothanicad section office in Muvattupuzha. Staff members collected funds from customers without depositing them into KSEB accounts and issued illegal connections. Three employees including the Assistant Engineer were suspended.

 

Latest