Connect with us

Kerala

പി കെ ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത; സംഘപരിവാര്‍ മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു

ജനം ടി വി, ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഡെയ്‌ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ്

Published

|

Last Updated

കണ്ണൂര്‍ | സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്തയില്‍ സംഘപരിവാര്‍ മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ റൂറല്‍ സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കുന്നംകുളം മുന്‍ എം എല്‍ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്ന വ്യാജ വാര്‍ത്ത നല്‍കിയ ജനം ടി വി, ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഡെയ്‌ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ്.

സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫോണ്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനടക്കം ശ്രീമതി പരാതി നല്‍കിയിരുന്നു.അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ഇന്ന് രാവിലെ കണ്ണൂര്‍ സൈബര്‍ പോലീസ് പി കെ ശ്രീമതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

പരാതിയില്‍ അതിവേഗം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതില്‍ സന്തോഷമെന്നും ഡി ജി പി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തില്‍ മാപ്പില്ലെന്നും ശ്രീമതി വ്യക്തമാക്കി. കുന്നംകുളം മുന്‍ എം എല്‍ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ സി പി എം നേതാവ് പി കെ ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്നായിരുന്നു സംഘപരിവാര്‍ മാധ്യമങ്ങളുടെ വാര്‍ത്ത.

കുന്നംകുളം എം എല്‍ എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയുടെ പേരും പി കെ ശ്രീമതി എന്നായിരുന്നു. 2020 ല്‍ പി കെ ശ്രീമതി മരിക്കുന്നതുവരെ പെന്‍ഷന്‍ വാങ്ങിയിരുന്നു. ഇതിനെയാണ് സി പി എം നേതാവും മുന്‍ മന്ത്രിയും മുന്‍ എം പിയുമായ പി കെ ശ്രീമതിയുടെ പേരില്‍ ഈ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്.

 

Content Highlights:
Kannur Cyber Police registered a case against several Sangh Parivar media outlets for spreading fake news about former minister PK Sreemathi. The outlets claimed she received family pension as the wife of late MLA PK Krishnan. Action was taken following swift intervention by the Chief Minister.

 

 

Latest