Connect with us

First Gear

എംജി ഷൈന്‍ വേരിയന്റ് വീണ്ടും അവതരിപ്പിച്ചു

ഹെക്ടര്‍ ഷൈന്‍ വേരിയന്റ് പെട്രോള്‍ എംടി, പെട്രോള്‍ സിവിടി, ഡീസല്‍ എംടി എന്നിവയുള്‍പ്പെടെ മൂന്ന് പതിപ്പുകളില്‍ ലഭ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| എംജി മോട്ടോര്‍ ഇന്ത്യ അതിന്റെ ഉല്‍പ്പന്ന ശ്രേണിയിലെ തെരഞ്ഞെടുത്ത മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ആസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍ എന്നിവയാണ് വിലയില്‍ ഉയര്‍ന്ന പരിഷ്‌കരണം ലഭിച്ച മോഡലുകള്‍.

എംജി ഹെക്ടറിന്റെ എന്‍ട്രി ലെവല്‍ സ്‌റ്റൈല്‍ 1.5 ടര്‍ബോ-പെട്രോള്‍ എംടി വേരിയന്റിന് 27,000 രൂപയാണ് കൂടിയത്. 15 ലക്ഷം ആണ് വാഹനത്തിന്റെ വില. എല്ലാ ഡീസല്‍ വകഭേദങ്ങള്‍ക്കും ഇപ്പോള്‍ 61,000 രൂപ കൂട്ടിയിട്ടുണ്ട്. എസ്യുവിയുടെ ഏറ്റവും ഉയര്‍ന്നത് വില 22.12 ലക്ഷം രൂപയാണ്(എല്ലാ വിലകളും എക്‌സ്-ഷോറൂം).

ഹെക്ടര്‍ നിരയില്‍ എംജി ഷൈന്‍ വേരിയന്റ് വീണ്ടും അവതരിപ്പിച്ചു. ഹെക്ടര്‍ ഷൈന്‍ വേരിയന്റ് പെട്രോള്‍ എംടി, പെട്രോള്‍ സിവിടി, ഡീസല്‍ എംടി എന്നിവയുള്‍പ്പെടെ മൂന്ന് പതിപ്പുകളില്‍ ലഭ്യമാണ്. അതാത് പതിപ്പുകള്‍ക്ക് 16.34 ലക്ഷം, 17.54 ലക്ഷം, 18.59 ലക്ഷം(എല്ലാ വിലകളും എക്‌സ്-ഷോറൂം)എന്നിങ്ങനെയാണ് വില.

 

 

Latest