Connect with us

bjp kerala

തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തില്‍ നിന്നും അവഗണനയെന്ന് മെട്രോമാനും ജേക്കബ് തോമസും

നിയമസഭാ തിരെഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയില്‍ ചേര്‍ന്ന പല പ്രമുഖരും നേതൃത്വം അവഗണിക്കുന്നതായാണ് ഇപ്പോള്‍ പരാതിപ്പെടുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം അവഗണിക്കുന്നതായി പ്രമുഖരുടെ പരാതി. അവഗണനയില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ ഡി ജി പി ജേക്കബ് തോമസും. നിയമസഭാ തിരെഞ്ഞെടുപ്പ് സമയത്ത് ബി ജെ പിയില്‍ ചേര്‍ന്ന പല പ്രമുഖരും നേതൃത്വം അവഗണിക്കുന്നതായാണ് ഇപ്പോള്‍ പരാതിപ്പെടുന്നത്.

അതേസമയം തിരഞ്ഞെടുപ്പിലെ കനത്ത കനത്ത പരാജയത്തിന് പിറകെ സംഘടനാ തലത്തില്‍ സമഗ്രമായ മാറ്റം വേണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ജനറല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തിരെഞ്ഞെടുപ്പ് പരാജയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉള്‍പ്പെടെ എല്ലാ ഘടകങ്ങളിലും സമഗ്രമായ മാറ്റമുണ്ടാകുമെന്നാണ് അറിയുന്നത്.

കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലാ പ്രെസിഡന്റുമാര്‍ക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ ഇവിടെ നേതൃമാറ്റം ഉടന്‍ വേണ്ടെന്നാണ് കോര്‍ കമ്മിറ്റി നിലപാട്. ആഭ്യന്തര തര്‍ക്കമുള്ള തൃശ്ശൂരിലും നേതൃമാറ്റത്തിന് സാധ്യത. പത്തനംതിട്ടയില്‍ അശോകന്‍ കുളനടയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്നാണ് അറിയുന്നത്.

---- facebook comment plugin here -----