Kerala
വടകരയില്‍ റോഡരികില്‍ മെത്തഫിറ്റമിന്‍; ബൈക്ക് യാത്രികന്‍ പൊതി എറിഞ്ഞ് ഫോണില്‍ ഫോട്ടോ എടുത്തു പോയതായി നാട്ടുകാര്‍
ഡ്രോപ് ഇന്‍ രീതിയില്‍ ലഹരി കൈമാറ്റ ശ്രമമെന്ന് സംശയം

കോഴിക്കോട് | വടകര ആയഞ്ചേരിയില്‍ ലഹരി വസ്തു റോഡില്‍ കണ്ടെത്തി. 95 ഗ്രാം മെത്തഫിറ്റമിന്‍ ആണ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വള്ള്യാട് ഞാലിമുക്കില്‍ ഇലക്ട്രിക് പോസ്റ്റിന് സമീപമാണ് മെത്തഫിറ്റമിന്‍ കണ്ടെത്തിയത്. ബൈക്ക് യാത്രികന്‍ ഒരു പൊതി എറിയുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് മടങ്ങുന്നതും കണ്ട നാട്ടുകാരനാണ് എക്സൈസില്‍ വിവരം അറിയിച്ചത്.
എക്സൈസ് ഉദ്യോഗസ്ഥരെത്തി പൊതി പരിശോധിച്ചപ്പോഴാണ് മെത്തഫിറ്റമിനാണെന്ന് കണ്ടെത്തിയത്. ഡ്രോപ് ഇന്‍ രീതിയില്‍ ലഹരി കൈമാറ്റ ശ്രമമാണെന്ന സംശയത്തിലാണ് എക്സൈസ്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----