Kerala
മെഡിക്കല്‍ കോളജ് തീപ്പിടിത്തം; മൂന്നു പേര്‍ മരിച്ചെന്ന ആരോപണവുമായി ടി സിദ്ധീഖ് എം എല്‍ എ
പുക പടര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളെ പൊടുന്നനെ മാറ്റിയത് മരണത്തിനു കാരണമായെന്നാണ് ആരോപണം.

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ പുക പടര്‍ന്നതിനെ തുടര്‍ന്നു മൂന്നു പേര്‍ മരിച്ചെന്ന ആരോപണവുമായി ടി സിദ്ധിഖ് എം എല്‍ എ രംഗത്തുവന്നു.
പുക പടര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളെ പൊടുന്നനെ മാറ്റിയത് മരണത്തിനു കാരണമായെന്നാണ് ആരോപണം. എന്നാല്‍ മരണ കാരണം വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സംഭവത്തിനു ശേഷം മൂന്നു മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി എന്നാണ് എം എല്‍ എ ആരോപിച്ചത്. വയനാട് മേപ്പാടിയില്‍ നിന്നുള്ള രോഗിയുടെ മരണം വെറ്റിലേറ്ററില്‍ നിന്ന് എടുത്ത് ഓടിയതു മൂലമാണെന്നാണ് എം എല്‍ എ പറയുന്നത്. എട്ടു മണിയോടുകൂടിയാണ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത്.
---- facebook comment plugin here -----